Get All Kerala Motor Vehicles Details on your Android Phone
വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ വളരെ എളുപ്പത്തിൽ ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കേരള മോട്ടോര്‍ വാഹന വകുപ്പ് പുറത്തിറക്കിയിട്ട് നാളുകൾ കുറച്ചായെങ്കിലും ബഹു ഭൂരിപക്ഷം ജനങ്ങളും ഇതിനെപ്പറ്റി അജ്ഞരാണ് .ആപ്ലിക്കേഷന്‍ മുഖേന വാഹന വിവരങ്ങള്‍ വേഗത്തില്‍ അറിയാൻ സാധിക്കും . വെഹിക്കിള്‍ ഡീറ്റെയ്ല്‍സ് എന്ന മെനു എടുത്തശേഷം വാഹനത്തിന്റെ രജിസ്റ്റര്‍ നമ്പരും ഷാസി നമ്പരിന്റെ അവസാന അഞ്ചക്കങ്ങള്‍ കൂടി നല്‍കുക. വാഹനത്തിന്റെയും ഉടമയുടെയുടെയും വിവരങ്ങള്‍ ഇതില്‍ തെളിയും. യൂസ്ഡ് കാര്‍ വാങ്ങാന്‍ പോകുമ്പോള്‍ വാഹനത്തിന്റെ രജിസ്ട്രേഷന്‍ വിവരങ്ങള്‍ അനായാസം മനസിലാക്കാന്‍ ഈ ആപ്ലിക്കേഷന്‍ ഉപകരിക്കും.
ലൈസന്‍സ് ഡീറ്റയില്‍സ് മെനുവില്‍ ഡ്രൈവിങ് ലൈസന്‍സ് നമ്പരും ജനനത്തീയതിയും ടൈപ്പ് ചെയ്താല്‍ ലൈസന്‍സ് സംബന്ധമായ വിവരങ്ങള്‍ അറിയാം.
സംസ്ഥാനത്തെ വിവിധ റീജ്യണല്‍ ,സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളില്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷയുടെ തല്‍സ്ഥിതി മനസിലാക്കാന്‍ സഹായിക്കുന്ന ആര്‍ടിഒ ഫയല്‍ സ്റ്റാറ്റസ് മെനുവും ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Raheem Mundol is a self-trained guy, a young part time blogger and cyber expert last for five years. He is very passionate about blogging and his area of interests are SEO & Internet Marketing.
Leave a Comment