Inside the iPhone X


കേടായ ഇലക്ട്രോണിക് ഉപകരണങ്ങള്‍ എങ്ങനെ നന്നാക്കാമെന്നതിനെ കുറിച്ച് വിശദമായി പാഠിപ്പിക്കുന്ന വെബ്‌സൈറ്റാണ് ഐഫിക്‌സിറ്റ്. അവര്‍ പുതിയ ഐഫോണ്‍ X നെ ഒന്നു പിളര്‍ന്നെടുത്തു. കണ്ട കാഴ്ചകള്‍ ടെക് പ്രേമികളെ അദ്ഭുതപ്പെടുത്തും. ഐഫോണ്‍ Xനെ അടുത്തറിയാം:ഐഫോണ്‍ 7/8 മോഡലുകളെ പോലെ വശം പിളര്‍ന്ന് Xന്റെയും അകത്തേക്കു കടക്കാം. പക്ഷേ, അന്തര്‍ഭാഗം പൂര്‍ണ്ണമായും വ്യത്യസ്തമായ ഒരു ലോകമാണ്- ഇലക്ട്രോണിക് ഭാഗങ്ങളും ബാറ്ററിയുമൊക്കെ തിങ്ങിയുള്ള ഒരു ലോകം. ഇത്രയധികം ഹാര്‍ഡ്‌വെയര്‍ കുത്തിനിറച്ച മറ്റൊരു ഉപകരണം ഇതുവരെ കണ്ടിട്ടില്ലെന്നാണ് ഐഫിക്‌സിറ്റ് പറയുന്നത്

വിളുമ്പില്ലാതെ നിര്‍മിച്ച ഡിസ്‌പ്ലെയെയും ഐഫിക്‌സിറ്റ് പ്രശംസിക്കുന്നുണ്ട്. എന്നാല്‍, 5.8 ഇഞ്ച് വലിപ്പമുള്ള ഐഫോണുകളില്‍ കണ്ടിട്ടുള്ളതിലേക്ക് വലിയ ഡിസ്‌പ്ലെയുള്ള ഫോണ്‍ നിര്‍മിച്ചിരിക്കുന്നതാകട്ടെ 5.5 ഇഞ്ച് വലിപ്പമുള്ള ഐഫോണ്‍ 8 പ്ലസിനേക്കാള്‍ ചെറുതായിട്ടുമാണ്. അതുകൊണ്ടു തന്നെ ഇതു വരെയുള്ള ഐഫോണ്‍ ഹാര്‍ഡ്‌വെയര്‍ രേഖാചിത്രം കൊണ്ടൊന്നും പുതിയ ഫോണിന്റെ പണി തീര്‍ക്കാന്‍ സാധ്യമല്ലാതാനും. 
വലിയ ഡിസ്‌പ്ലെയ്ക്ക് വലിയ ബാറ്ററി വേണം. ഇത് നാളിതുവരെ ആപ്പിള്‍ പിന്തുടര്‍ന്നു വന്നിരുന്ന രീതിക്കു മാറ്റം വരുത്തി. കൂടാതെ, പ്രധാന ബോര്‍ഡിനെയും മുൻപെങ്ങുമില്ലാത്ത രീതിയില്‍ ചെറുതാക്കി സൃഷ്ടിച്ചു. ലോജിക് ബോര്‍ഡിനെ രണ്ടായി മടക്കി വിളക്കി ചേര്‍ത്തതാണ് ബാറ്റിക്കുള്ള ഇടം കണ്ടെത്തിയത്. ഇങ്ങനെ സ്റ്റാക്കു ചെയ്ത ബോര്‍ഡ് ഐഫോണ്‍ 8 പ്ലസിന്റെ ബോര്‍ഡിന്റെ 70 ശതമാനമെ വരൂ. ഇതു മടക്കാതെ, നേരെ വച്ചു കഴിഞ്ഞാല്‍ ഐഫോണ്‍ 8 പ്ലസിന്റെ ബോര്‍ഡിനേക്കാള്‍ 35 ശതമാനം കൂടുതല്‍ വലുതാണ്. ഇങ്ങനെ ലാഭിച്ച സ്ഥലത്തേക്കാണ് ഫെയസ് ഐഡിക്കും മറ്റും വേണ്ട ട്രൂഡെപ്ത് ക്യാമറ മൊഡ്യൂളിനെയും മറ്റനുബന്ധ ഘടകങ്ങളെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. എന്തായാലും ഈ ബോര്‍ഡ് റിപ്പയര്‍ ചെയ്യണമെങ്കില്‍ കണ്ടമാനം പണി വേണ്ടി വരും. റിപ്പയര്‍ ചെയ്യല്‍ അസാധ്യമെന്നു വേണമെങ്കിലും പറയാമത്രെ.
മറ്റൊരു രഹസ്യം- ഇതു സ്റ്റീവ് ജോബ്‌സിന്റെ ഫോണ്‍!
ഐഫിക്‌സിറ്റ് ഐഫോണ്‍ X ന്റെ മറ്റൊരു രഹസ്യവും അനാവരണം ചെയ്യുന്നു. ഐഫോണ്‍ Xന്റെ സ്റ്റാക്ഡ് ലോജിക് ബോര്‍ഡ് ആദ്യ ഐഫോണിനെ (ഒറിജിനല്‍ ഐഫോണ്‍) അനുസ്മരിപ്പിക്കുന്നതാണ്. അതുപോലെ, മെറ്റല്‍ ഫ്രെയ്മും സൂക്ഷ്മമായ വളവുമെല്ലാമുള്ള പുതിയ ഫോണിന്റെ കെയ്‌സും ആദ്യ ഐഫോണിനെ സൂക്ഷ്മ തലത്തില്‍ ആദരിക്കുന്ന തരത്തിലുള്ളതാണ്. അതായത് ആപ്പിളിന്റെ ഏറ്റവും വലിയ ദീര്‍ഘദര്‍ശിയായ, കണ്‍സ്യൂമര്‍ ടെക്‌നോളജിയുടെ പെരുന്തച്ചന്‍, സ്റ്റീവ് ജോബ്‌സിന്റെ സ്മരണ ഐഫോണ്‍ xല്‍ ആപ്പിള്‍ എൻജിനീയര്‍മാര്‍ സ്പഷ്ടമായ രീതിയില്‍ തന്നെ ആലേഖനം ചെയ്തിരിക്കുന്നു! ഐഫോണ്‍ X നിര്‍മിക്കന്‍ ജോബ്‌സ് ഉണ്ടായിരുന്നില്ല. പക്ഷേ, പത്തു വര്‍ഷവും ഒരേ ഡിസൈന്‍ ടീം തന്നെയാണ് ഐഫോണ്‍ സൃഷ്ടിച്ചത്. ആ ടീമിനെ സൃഷ്ടിച്ചതോ സാക്ഷാല്‍ ജോബ്‌സും!

ഐഫോണ്‍ Xന്റെ ഡബിൾ സ്റ്റാക് ലോജിക് ബോര്‍ഡും ഒറിജിനല്‍ ഐഫോണിനു ശേഷം ആദ്യമായാണ് പരീക്ഷിക്കുന്നത്.

പുതിയ ഫോണിനുള്ള പ്രധാന മാറ്റങ്ങള്‍

എഴുന്നു നില്‍ക്കുന്ന ക്യാമറ, തിളങ്ങുന്ന സ്‌റ്റെയ്ന്‍ലെസ് സ്റ്റീല്‍ റിം, പിന്നിലെ ഗ്ലാസ്, ലൈറ്റ്‌നിങ് കണക്ടര്‍, 3.5mm ജാക്കിന്റെ അഭാവം തുടങ്ങിയവയെല്ലാമാണ്.
മുഖ്യ കണ്ടെത്തലുകള്‍
ഐഫോണിന്റെ ചരിത്രത്തിലാദ്യമായി രണ്ടു ബാറ്ററികള്‍ ശക്തി പകരുന്നതാണ് x. രണ്ടു ബാറ്ററി സെല്ലുകള്‍ സവിശേഷമായ രീതിയില്‍ ഉറപ്പിക്കാന്‍ സാധിച്ചതു കൊണ്ട് ആപ്പിളിന് തങ്ങളുടെ നിര്‍മാണ സര്‍ഗാത്മകത കെട്ടഴിച്ചു വിടാനായി. 
മുന്‍ ക്യാമറകള്‍ക്കു ഇടം കൊടുക്കാനായി ഇയര്‍പീസ് സ്പീക്കറുകളെ പതിവിലേറെ ഇറക്കി പിടിപ്പിച്ചിരിക്കുന്നു. ഇരട്ട ക്യാമറകള്‍ കട്ടി കൂടിയ ഒരു ബ്രായ്ക്കറ്റിനിടയില്‍ വച്ചിരിക്കുന്നതിനാല്‍ ഫോണിന്റെ ഫ്രെയിം വളഞ്ഞാല്‍ പോലും ക്യാമറകള്‍ക്ക് പരിക്കേൽക്കില്ല. ക്യാമറകള്‍ക്ക് ഒട്ടും ഇളക്കം തട്ടാതിരിക്കാനായി അവയെ ഫോം പശ ഉപയോഗിച്ച് പിന്നിലെ ഫ്രെയ്മിനോട് ഉറപ്പിച്ചിരിക്കുന്നു. ഈ ക്യാമറകള്‍ക്ക് അശേഷം ഇളക്കം തട്ടാന്‍ പാടില്ല. അങ്ങനെ സംഭവിച്ചാല്‍ പോര്‍ട്രെയ്റ്റ് മോഡ് പോലെയുള്ള ടെക് മാന്ത്രിക വിദ്യകള്‍ ഫലിക്കില്ല.
ഓലെഡ് (OLED) ഡിസ്‌പ്ലെ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഐഫോണ്‍ X റിപ്പെയര്‍ ചെയ്യാനുള്ള ചിലവു കൂടും. ഇതിനാല്‍ ഫോണ്‍ താഴെയിടരുത്. നന്നാക്കാനുള്ള സാധ്യത 10 ല്‍ 6 മാത്രമാണ്. ഡിസ്‌പ്ലെയും ബാറ്ററിയും മാറ്റുന്നതിനാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. 
മുകളിലും താഴെയും ഗ്ലാസാണല്ലോ ഐഫോണ്‍ xന്. ഈ ഗ്ലാസ് സാന്‍ഡ്‌വിച്ചിനിടയിലെ പ്രധാന ഭാഗങ്ങള്‍:
ന്യൂറല്‍ എൻജിന്‍ അടക്കം ചെയ്ത A11 ബയോണിക് ചിപ്. ഇതിനൊപ്പം M11 മോഷന്‍ കോ പ്രോസസറെയും എംബെഡ് ചെയ്തിരിക്കുന്നു. 

∙ ഇരട്ട 12MP ക്യാമറകള്‍
∙ 7MP ട്രൂ ഡെപ്ത് ക്യാമറ

∙ വയര്‍ലെസ് ചാര്‍ജിങ്ങിനുള്ള സപ്പോര്‍ട്ട്

∙ സെല്ല്യൂലര്‍ സപ്പോര്‍ട്ട്

∙ 802.11a/b/g/n/ac വൈ-ഫൈ w/MIMO

∙ ബ്ലൂടൂത് 5.0

∙ എന്‍എഫ്‌സി തുടങ്ങിയവയെല്ലാമാണ് ഉള്‍ക്കാഴ്ചകള്‍.

No comments

Powered by Blogger.