Facebook is making more and more money from you. Should you be paid for it?
ഫേസ്ബുക് വരുമാനം അറിയുന്നതിന് മുമ്പേ അവരുടെ ചെലവ് അറിയണമല്ലോ.ഫേസ്ബുക്കിൽ നിലവിൽ ഇരുനൂറു കോടിയോളം ഉപയോക്താക്കൾ ഉണ്ട് .അമേരിക്ക,ബ്രസീൽ ,ഇന്ത്യ ഈ മൂന്നു രാജ്യങ്ങൾ ആണ് ആദ്യ സ്ഥാനങ്ങളിൽ...LIst is long.
എന്തൊക്കെയാണ് ഫേസ്ബുക്കിന്റെ cost of operation ?
നിലവിൽ പതിനെട്ടായിരത്തിൽ പരം ജോലിക്കാർ ഫേസ്ബുക്കിനുണ്ട്.മിക്കവരും ലോകത്തിലെ സമർത്ഥരായ മസ്തിഷ്ക്കങ്ങൾ .ഇവരുടെ ശമ്പളം , ഇൻസെൻറ്റീവ് അനുബന്ധ സംഗതികൾ .
നാളിതുവരെയുള്ള നമ്മുടെ ഒരു ലൈക്പോലും മറന്നു പോവാതെ ,കോടിക്കണക്കിനു പോസ്റ്റുകളും ,'പ്ളീസ് ലൈക് മൈ പ്രൊഫ് ഐറ്റംസ് ' എല്ലാം എവിടെയും നഷ്ടമാകാതെ സൂക്ഷിക്കുക തുടങ്ങി ഫേസ്ബുക്കിന്റെ എല്ലാമെല്ലാം ആയ datacenter നിർമ്മാണവും പരിപാലനവും.
ഏക്കറുകണക്കിനു പരന്നു കിടക്കുന്ന പ്രദേശത്തു അനേകം പവർ ഫുൾ ആയിട്ടുള്ള കമ്പ്യൂട്ടറുകൾ ഇരുപത്തിനാലു മണിക്കൂറും പണിയെടുക്കുന്നു .അതിൻറെ സുഖമമായ നടത്തിപ്പിനു കണ്ട ഫാൻ ഒന്നും പോര ,എ സി തന്നെവേണം .വൈദ്യുത ഉപയോഗം ചില്ലറയൊന്നുമല്ല .രണ്ടായിരത്തി പന്ത്രണ്ടിൽ ഗ്രീൻപീസ് ആരോപിച്ചത് ഗ്ലോബൽ ഇലെക്ട്രിസിറ്റിയുടെ രണ്ടു ശതമാനം ഫേസ്ബുക് ഡാറ്റാ സെന്ററുകൾ മാത്രം ഉപയോഗിക്കുന്നു എന്നാണ് .
പുതിയ ഗവേഷണങ്ങളും പഠനവുമായി ബന്ധപ്പെട്ടു ഒരുപാടു ചെലവ് വേറെ .
ആഗോള ഭീമൻ ആയതു കൊണ്ടുതന്നെ വിമർശനവും ,കേസുകളും ,സ്റ്റലെമെന്റുകളും വേണ്ടിവരുന്നതിനാലുള്ള ചെലവ് . ടാക്സ് തുടങ്ങിയ ചെലവുകൾ ഇനിയുമുണ്ടാവാം .
രണ്ടായിരത്തിപതിനാറിൽ ഫേസ്ബുക്കിന്റെ വാർഷികചെലവ് ഏകദേശം ആയിരത്തിഇരുനൂറു കോടി ഡോളർ ആണ് (മുക്കാൽ ലക്ഷം കോടി ഇന്ത്യൻ രൂപ ).വേറൊരുതരത്തിൽ പറഞ്ഞാൽ ഇരുനൂറുകോടി ആളുകൾ ഉള്ള ഫേസ്ബുക് എൺപതിനായിരം കോടി അവര്ക്കുവേണ്ടി ചെലവാക്കി.ഒന്നുകൂടി നന്നായി പറഞ്ഞാൽ ഏകദേശം നാനൂറു രൂപ ഒരു അക്കൗണ്ടിന് ഫേസ്ബുക്കിന് ചെലവാക്കുന്നു.അതും ഓരോവർഷവും
ചെലവ് ഇങ്ങനെയൊക്കെ ആണെങ്കിൽ വരവിന്റെ കാര്യമോ ?കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആയിരം കോടി dollar ലാഭം.മുടക്കിയ മുതലിന്റെ തൊണ്ണൂറു ശതമാനം (ഏകദേശം ) ലാഭം അവരുണ്ടാക്കി.അഥവാ നാനൂറു രൂപ ഒരു അക്കൗണ്ടിന് അവർ ചെലവ് ചെയ്തിട്ടുണ്ടെങ്കിൽ എഴുനൂറിൽ പരം രൂപ തിരിച്ചുവന്നു.ഇതിനു നമ്മൾ എന്തെങ്കിലും കൊടുത്തോ?
ചുരുങ്ങിയപക്ഷം അഡ്മിഷൻ ഫീസ് എങ്കിലും.ഇവിടെയാണ് സംഗതിയുടെ ഗുട്ടൻസ് അറിയേണ്ടത് .ഏതൊക്കെ മാർഗ്ഗത്തിലൂടെയാണ് ഫേസ്ബുക്കിന്റെ വരുമാനം വരുന്നത് ?
ഇരുന്നൂറ് കോടി എന്ന നമ്പർ മനുഷ്യമസ്തിഷ്കത്തിന് പ്രോസസ്സ് ചെയ്തു അതിന്റെ വ്യാപ്തി ഉൾക്കൊള്ളാൻ ആവില്ല.അത്രയ്ക്ക് 'ഭീകരമാണത്'.ഇത്രയും ജനങ്ങളെ ഉൾക്കൊള്ളുന്ന ഒരു വലിയ ഗോലിയാത് സമ്മേളന നഗരി അതല്ലെങ്കിൽ ഉത്സവം ഒന്ന് മനസ്സിൽ ഓർത്തു നോക്കൂ .1000 ഹജ്ജുതീര്ഥാടനം ഒരുമിച്ചു വന്നാൽ എത്രപേരുണ്ട് ,അത്രയും മനുഷ്യർ ഫേസ്ബുക്കിൽ ഒരുമാസം കയറി ഇറങ്ങുന്നു(active user per month).ഈ ആളുകൾ പല തരത്തിലുള്ളവർ ,പലപ്രദേശത്തുള്ളവർ ,പലഅഭിരുചികൾ ഉള്ളവർ ,പലവേഷം ധരിക്കുന്നവർ ഇങ്ങനെ ലോകത്തിന്റെ ഒരു പരിച്ഛേദം ഫേസ്ബുക്കിൽ ഉണ്ട് .അത്തരമൊരു സമ്മേളന പന്തത്തിൽ ലോകത്തുള്ള എന്തും നിങ്ങള്ക്ക് വിൽക്കാം ,ചുരുങ്ങിയപക്ഷം പരസ്യം ചെയ്യുകയെങ്കിലും ചെയ്യാം .ഫേസ്ബുക്കിലെ പരസ്യത്തിന്റെ പ്രത്യേകത അവർ സമ്മേളന പന്തലിൽ ആളുകളെ പ്രത്യേകം പ്രത്യേകം തരം തിരിച്ചുവെച്ചിട്ടുണ്ട് .പുസ്തകം വായിക്കുന്നവർ ,ക്രിക്കറ്റ് കളിക്കമ്പമുള്ളവർ ,വയസു തിരിച്ചുള്ള ക്രമീകരണം(most of them while you setting your account) അങ്ങനെ നമ്മുടെ ചിന്തയിൽ വരാത്ത അത്രയും കോമ്പിനേഷൻ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു .
ഒരു കാറിന്റെ പരസ്യം ചെയ്യാൻ വേണ്ടി ഒരാൾ സമീപിച്ചാൽ നമ്മുടെ സമ്മേളന സംഘാടകർ കാർ ഇഷ്ടപ്പെടുന്ന ആളുകളെയും ,കാറിനെ പറ്റിസംസാരിച്ച ആളുകളെയും (ഇത് whatsapp ൽ നിന്നും ആവാം ) പ്രത്യേകം കാണിക്കുന്നു .ഇതിനെയാണ് adverising campaign എന്ന് പറയുന്നത്.ഒരു ബുക്ക് publisher ഫേസ്ബുക്കിൽ പരസ്യം ചെയ്താൽ പുസ്തകം ഇഷ്ടപ്പെടുന്ന ആളുകൾക്ക് ആ പരസ്യം കാണിക്കുകയും അവര് ലൈക് ബട്ടണോ മറ്റു എന്തെങ്കിലും ആക്ഷനോ എടുത്തെങ്കിൽ അതിനനുസരിച്ചു പരസ്യം കണ്ടയാളുടെ എണ്ണം വർധിക്കുകയും ചെയ്യുന്നു .ഒരു പ്രത്യേക പ്രദേശത്തു പ്രത്യേകസമയത്തു ഉദാഹരണത്തിന് സ്കൂൾബാഗ് :സ്കൂൾ ബാഗ് പരസ്യം കാണിക്കാൻ ഫേസ്ബുക്കിന്റെ advertisement bid തെരഞ്ഞെടുക്കുമ്പോൾ അവിടെ കുറച്ചു ഓപ്ഷൻ തെരഞ്ഞെടുക്കാം,കാണിക്കേണ്ട ആളുകൾ (പതിമൂന്നു വയസ്സ് മുതൽ ഇരുപതു വയസ്സ് വരെ )പ്രദേശം (കേരളം ) എത്ര കാലയളവിലക്കു എത്രപേരെ എന്നൊക്കെ പ്രത്യേകം പ്രത്യേകം തെരഞ്ഞെടുക്കാം(Target marketting).അതിനു എന്ത് ചിലവാകുമെന്നു ആദ്യമേ ഡിസ്പ്ലേയും ചെയ്യും .ഇത് എത്രപ്രാദേശിക സ്വഭാവത്തോടെയും ചെയ്യാമെന്നാണ് ഏറ്റവും ആകർഷണീയം .വിഡിയോയും ,പോസ്റ്റും ,ഫോട്ടോയും ,പേജുമൊക്കെ ഇങ്ങനെ ബൂസ്റ്റ് cheyyam.ഇരുപതു ലക്ഷത്തിൽ പരം പരസ്യ ദാതാക്കൾക് ഉണ്ട് .ഇത് 2015 december ലെ കണക്കാണ് .
മറ്റൊരുവരുമാന മാർഗമാണ് "firehose"-സമ്മേളന example വെച്ച് പറയുകയാണെങ്കില് ,സമ്മേളന പന്തലില് നടന്ന ഒരു സർവെയിൽ കൂടുതല് പെരും കോട്ടനെക്കാൾ(cotton) താല്പര്യം ലിനൻ ആണ് ,വി shaped neck നേക്കാൾ പ്രിയം roundshaped ടീ ഷർട് ആണ് എന്ന് ഒരു വൻകിട വസ്ത്രനിർമ്മാണ കമ്പനി മനസിലാക്കുന്നു .ആളുകളുടെ താല്പര്യം അനുസരിച്ചു മാർക്കറ്റ് define ചെയ്യുന്നു .അങ്ങനെ വിവരം മൂന്നാമതൊരാൾക്കു കച്ചവട ആവശ്യത്തിന് കൈമാറുന്നതിനെ firehose എന്ന് വിളിക്കുന്നു.ഈ വലിയ ഡാറ്റശേഖരം വലിയ കമ്പ്യൂട്ടിങ് പവർ ഉള്ള മെഷിനുകൾ വെച്ച് mine ചെയ്തെടുക്കുന്നു .whatsapp മെസ്സെഞ്ചർ ഫേസ്ബുക് സ്വന്തമാക്കിയത് ഏകദേശം ആളൊന്നിനു നാല്പത്തിയഞ്ചു രൂപവെച്ചാണ് .ഇന്നുവരെ സബ്‌സ്‌ക്രിപ്‌ഷന് ചാർജൊ മറ്റു പരസ്യങ്ങളോ ഇവർ ഈടാക്കിയിട്ടില്ല .മുകളിൽ വിവരിച്ച data ശേഖരണത്തിന് തന്നെയാണ് ഇത്തരമൊരു നീക്കംവ എന്നു നിരീക്ഷകർ വിലയിരുത്തുന്നു.
ഫാംവില്ല പോലുള്ള ഫേസ്ബുക്കിലെ ഗെയിമുകൾ പണം കൊടുത്തു കോയിൻ സമ്പാദിക്കുന്ന സമ്പ്രദായമുണ്ട് .അത്തരം വിനോദങ്ങളുടെ വരുമാനത്തിന്റെ ഒരു നിശ്ചിത ശതമാനം ഫേസ്ബുക്കിനുണ്ട് .ഇത്രയുമാണ് സുപ്രധാന വരുമാന മാർഗങ്ങൾ ,ഇനിയുമുണ്ട് .hilite ആയിട്ട് പറയാനുള്ളത് ഇത്രയൊക്കെയാണ്.
ഒരു കസ്റ്റമറെ പരിപാലിക്കാൻ ശരാശരി നാനൂറു രൂപ ചെലവുള്ള ഫേസ്ബുക്കിൽ അല്ലെങ്കിൽ നേരത്തെ പറഞ്ഞ സമ്മേളന ഉദാഹരണത്തിൽ ഒരാളിൽ നിന്ന് മുന്നൂറിൽ പരം രൂപ ലാഭം ഉണ്ടാകണമെങ്കിൽ ആ വ്യക്തി ഓരോവർഷവും (400+300=700)rupees
അടക്കേണ്ടിവരും ?അതിനുമാത്രം താല്പര്യവും ശേഷിയുമുള്ള ഇരുനൂറു കോടി അക്കൗണ്ടുകൾ കാണുമോ ?അപ്പോൾ എന്താണ് ഫേസ്ബുക്കിന്റെ ബിസിനെസ്സ് മോഡൽ ?സൗജന്യ രെജിസ്ട്രേഷനിലൂടെ സമ്മേളന പന്തലിലേക്ക് കോടിക്കണക്കിനു ആളുകളെ ആകർഷിക്കുക.ഫീസ് ഏർപ്പെടുത്തിയാൽ ആളുകളുടെ എണ്ണം കുറയും .ആകര്ഷകമല്ലാത്ത ലാഭമോ ചിലപ്പോൾ ഭീകര നഷ്ടമോ സംഭവിക്കും .അപ്പോൾ വൈവിധ്യങ്ങൾ നിറഞ്ഞ ആളുകളെ ,അതും അനേകമാളുകളെ ആകർഷിക്കണം .എന്നിട്ടു പരസ്യത്തിന്റെ വ്യാപ്തിവർധിപ്പിക്കണം.നേരത്തെ ആയിരം ആളുകളെ കാണിച്ച പരസ്യം ലക്ഷം ആളുകളിൽ എത്തിക്കണം പരസ്യം കണ്ടവരുടെ countinu ആനുപാതികമായ ലാഭം ഉണ്ടാക്കണം .ഗുണഭോക്താക്കളായ നമുക്ക് ഒരു അനുഗ്രഹീത സാമൂഹിക മാധ്യമവും അതിൻെറ വക്താക്കൾക്ക് അത് അനുഗ്രഹീത പരസ്യ കമ്പനിയും .ഒരുവെടിക്ക് രണ്ടു പക്ഷി .അതുകൊണ്ടു ഫേസ്ബുക് പരസ്യം കാണുമ്പോൾ വെറുതെ കലിപ്പ് കാണിക്കേണ്ട .ചാനലുകളെ അപേക്ഷിച്ചു വെറുപ്പിക്കൽ ഇല്ല എന്നുതന്നെ പറയാം .ആരോഗ്യകരമായ ബിസിനസ്നിലനിൽക്കുന്നിടത്തോളം കാലം ഒരു ഗുണഭോകതാവ് എന്നനിലയിൽ ഭാവുകങ്ങൾ.
Raheem Mundol is a self-trained guy, a young part time blogger and cyber expert last for five years. He is very passionate about blogging and his area of interests are SEO & Internet Marketing.
Leave a Comment